രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്; ഹാ​ർ​ദി​ക് പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ
Sunday, January 19, 2020 2:36 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച രാ​ത്രി ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലു​ള്ള വി​രാം​ഗാ​മി​ല്‍​വ​ച്ചാ​ണ് പ​ട്ടേ​ൽ അ​റ​സ്റ്റി​ലാ​യ​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യി​തി​രി​ക്കു​ന്ന​ത്.

2015 ഓ​ഗ​സ്റ്റ് 25 ന് ​സം​ഘ​ടി​പ്പി​ച്ച പ​ട്ടേ​ല്‍ സം​വ​ര​ണ പ്ര​ക്ഷോ​ഭ​ത്തി​ന് ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി​യി​രു​ന്നു. കേ​സി​ൽ പ​ട്ടേ​ലി​നു ര​ണ്ട് വ​ർ​ഷം ത​ട​വി​നു കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്നു. 2016ൽ ​അ​ദ്ദേ​ഹം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ 2018ൽ ​വീ​ണ്ടും കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ൽ പ​ട്ടേ​ലി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ കോ​ട​തി ശനിയാഴ്ച അ​റ​സ്റ്റു വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ക്ഷോ​ഭ​ത്തി​നി​ടെ വി​സ്ന​ഗ​ര്‍ ബി​ജെ​പി എം​എ​ല്‍​എ റു​ഷി​കേ​ഷ് പ​ട്ടേ​ലി​ന്‍റെ ഓ​ഫീ​സ് ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹാ​ര്‍​ദി​ക് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.