ഇനി പ്ര​ണ​യ​കി​രീ​ടം..! ഹാ​രി​യും മേ​ഗ​നും രാ​ജ​കീ​യ ചു​മ​ത​ല​ക​ൾ ഒ​ഴി​ഞ്ഞു
Sunday, January 19, 2020 4:22 AM IST
ല​ണ്ട​ൻ: ഹാ​രി രാ​ജ​കു​മാ​ര​നും ഭാ​ര്യ മേ​ഗ​ൻ മാ​ർ​ക്കി​ളും ബ്രി​ട്ട​ന്‍റെ രാ​ജ​കീ​യ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു. രാ​ജീ​ക​യ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന​തി​നാ​യു​ള്ള സ​ർ​ക്കാ​ർ ഫ​ണ്ടും ഉ​പേ​ക്ഷി​ച്ചു. ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഹാ​രി​യും മേ​ഗ​നും കൊ​ട്ടാ​രം വി​ടു​ന്ന​തു സം​ബ​ന്ധി​ച്ച് ഒ​രാ​ഴ്ച​യി​ലേ​റെ ന​ട​ന്ന ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ പേ​രി​ലു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ​കീ​യ ചി​ഹ്ന​ങ്ങ​ൾ ഇ​രു​വ​ർ​ക്കും ന​ഷ്ട​മാ​കും.

മാ​സ​ങ്ങ​ൾ നീ​ണ്ട സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷം, ചെ​റു​മ​ക​നും കു​ടും​ബ​ത്തി​നും വേ​ണ്ടി ക്രി​യാ​ത്മ​ക​മാ​യ ഒ​രു വ​ഴി ത​ങ്ങ​ൾ ഒ​രു​മി​ച്ച് ക​ണ്ടെ​ത്തി​യ​തി​ൽ സ​ന്തു​ഷ്ട​യാ​ണെ​ന്ന് എ​ലി​സ​ബ​ത്ത് രാ‍‍‍​ജ്ഞി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​വ​ർ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ൾ തി​രി​ച്ച​റി​യു​ക​യും കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​മാ​യ ജീ​വി​ത​ത്തി​നു​ള്ള അ​വ​രു​ടെ ആ​ഗ്ര​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യും രാ​ജ്ഞി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​ത്തെ ത​ന്നെ ഞെ​ട്ടി​ച്ചാ​ണ് ഹാ​രി​യും മേ​ഗ​നും കൊ​ട്ടാ​രം വി​ടാ​നു​ള്ള തീ​രു​മാ​നം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. കാ​ന​ഡ​യി​ൽ ക​ഴി​യു​ന്ന മ​ക​നൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കാ​നും സാ​മ്പ​ത്തി​ക​മാ​യി സ്വ​ത​ന്ത്ര​രാ​കാ​നും വേ​ണ്ടി രാ​ജ​കീ​യ പ​ദ​വി​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​രു​വ​രും പ്ര​ഖ്യാ​പി​ച്ച​ത്.

ജേ​ഷ്ഠ​ൻ വി​ല്യം രാ​ജ​കു​മാ​ര​നു​മാ​യു​ള്ള അ​ക​ൽ​ച്ച​യെ തു​ട​ർ​ന്നാ​ണ് രാ​ജ്യം വി​ട്ട് സ്വ​ത​ന്ത്ര​സം​രം​ഭം തു​ട​ങ്ങാ​ൻ സ​സ​ക്സ് പ്ര​ഭു​വും പ്ര​ഭ്വി​യു​മാ​യ ഇ​രു​വ​രും തീ​രു​മാ​നി​ച്ച​ത്. സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​നും ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​നു​മാ​ണ് ഹാ​രി​യും മേ​ഗ​നും ഉ​ദേ​ശി​ക്കു​ന്ന​ത്. കി​രീ​ടാ​വ​കാ​ശ​ത്തി​ൽ ആ​റാ​മ​നാ​ണ് ഹാ​രി. വി​ല്യം ര​ണ്ടാ​മ​നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.