പാ​ർ​ല​മെ​ന്‍റ് മോ​ശം നി​യ​മ​ങ്ങ​ൾ നി​ർ​മി​ച്ചാ​ൽ അ​വ കോ​ട​തി​യി​ൽ അ​വ​സാ​നി​ക്കും: ഹ​മീ​ദ് അ​ൻ​സാ​രി
Sunday, January 19, 2020 5:12 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് മോ​ശം നി​യ​മ​ങ്ങ​ൾ നി​ർ​മി​ച്ചാ​ൽ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ ചെ​യ്യേ​ണ്ട​ത് ജ​ഡ്ജി​മാ​ർ ചെ​യ്യു​മെ​ന്ന് മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ഹ​മീ​ദ് അ​ൻ​സാ​രി. മോ​ശം നി​യ​മ​ങ്ങ​ൾ കോ​ട​തി​യി​ൽ അ​വ​സാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി​യി​ൽ സ്വ​കാ​ര്യ​ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മോ​ശം നി​യ​മ​ങ്ങ​ൾ നി​ർ​മി​ച്ചാ​ൽ ഉ​ട​നെ ത​ന്നെ​യോ താ​മ​സി​ച്ചോ ഹൈ​ക്കോ​ട​തി​ക​ളി​ലോ സു​പ്രീം കോ​ട​തി​യി​ലോ ഇ​വ അ​വ​സാ​നി​ക്കും. പാ​ർ​ല​മെ​ന്‍റ് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ജ​ഡ്ജി​മാ​ർ നി​ർ​വ​ഹി​ക്കും. അ​ത്ത​ര​ത്തി​ൽ തെ​റ്റ് തി​രു​ത്ത​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും നി​യ​മ​മോ ച​ട്ട​മോ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ച​ർ​ച്ച​യ്ക്ക് ധാ​രാ​ളം സ​മ​യം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റും അ​സം​ബ്ലി​ക​ളും ഇ​ന്ന് ഒ​രു ആ​ചാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു. അ​വി​ടെ നി​ങ്ങ​ൾ ക​ണ്ടു​മു​ട്ടു​ന്നു, കു​റ​ച്ച് കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു, കു​റ​ച്ച് ദി​വ​സം ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്നു, പോ​കു​ന്നു- ഇ​താ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് അ​ൻ​സാ​രി വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.