"ച​രി​ത്രം' മ​റ​ന്നി​ട്ടി​ല്ല; കോ​ഴി​ക്കോ​ട്ടെ സാ​ഹി​ത്യ ഉ​ത്സ​വ​ത്തി​നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ
Sunday, January 19, 2020 11:16 AM IST
കോ​ഴി​ക്കോ​ട്: പ്ര​തി​ഷേ​ധം ഭ​യ​ന്ന് ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ പ​രി​പാ​ടി​യി​ൽ​നി​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പി​ന്മാ​റി. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ഡി​സി ബു​ക്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ ഗ​വ​ർ​ണ​റു​ടെ പ​രി​പാ​ടി ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് സം​ഘാ​ട​ക​രെ അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ​നി​ന്ന് പി​ന്മാ​റി​യ​ത് തു​റ​സാ​യ വേ​ദി​യാ​യ​തി​നാ​ലാ​ണെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ർ​ണ​റു​ടെ പി​ന്മാ​റ്റ​മെ​ന്ന് ര​വി ഡി​സി പ​റ​ഞ്ഞു. എ​ന്നാ​ൽ ച​രി​ത്ര കോ​ൺ​ഗ്ര​സി​ലെ പ്ര​തി​ഷേ​ധ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ കോ​ഴി​ക്കോ​ട്ടും ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ഭ​യ​മാ​ണ് ഗ​വ​ർ​ണ​റു​ടെ പി​ന്മാ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.