ചോ​ദി​ക്കാ​തെ പോ​യ​തി​ന്! കോ​ട​തി​യി​ൽ​പോ​യ​തി​ന് വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ
Sunday, January 19, 2020 11:39 AM IST
തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി. ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചു മ​റു​പ​ടി ന​ൽ​കാ​നാ​ണു സ​ർ​ക്കാ​ർ തീ​രു​മാ​നം.

രാ​ഷ്‌​ട്രീ​യ വി​മ​ർ​ശ​നം ഒ​ഴി​വാ​ക്കി നി​യ​മ​വ​ശ​ങ്ങ​ൾ മാ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള മ​റു​പ​ടി​യാ​കും ന​ൽ​കു​ക. റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് സ​ർ​ക്കാ​ർ ഒ​രു ത​ര​ത്തി​ലും ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മാ​കും സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ക. ഇ​തി​നാ​യു​ള്ള രേ​ഖ​ക​ളും കോ​ട​തി​വി​ധി​ക​ളു​മു​ൾ​പ്പെ​ടെ ഉ​ദ്ധ​രി​ക്കും. ഇ​ക്കാ​ര്യം ഇ​ന്ന​ലെ നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു.

സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​നു​ള്ള തീ​രു​മാ​നം ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ചു​ള്ള​താ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന വി​ഷ​യ​ത്തി​ൽ മാ​ത്രം ഗ​വ​ർ​ണ​റെ അ​റി യി​ച്ചാ​ൽ മ​തി. അ​പ്പോ​ഴും അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നു പ​റ​യു​ന്നി​ല്ല. ഗ​വ​ർ​ണ​റു​മാ​യി സ​ർ​ക്കാ​ർ ഏ​റ്റു​മു​ട്ടി​ലി​നി​ല്ല. ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ൽ​നി​ന്നു​ണ്ടാ​യി​ട്ടി​ല്ല. അ​ങ്ങ​നെ തോ​ന്നു​ന്നെ​ങ്കി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന​പ്ര​സം​ഗം വ​രെ ഗ​വ​ർ​ണ​റെ പ്ര​കോ​പി​പ്പി​ക്കാ​തെ ക​രു​ത​ലോ​ടെ നീ​ങ്ങാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണു തീ​രു​മാ​നം. അ​തേ​സ​മ​യം, സി​പി​എ​മ്മും സി​പി​ഐ​യും അ​ട​ക്ക​മു​ള്ള രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ടി​നെ​തി​രേ വി​മ​ർ​ശ​നം തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.