ആ​ന്‍​ഫീ​ൽ​ഡി​ൽ യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി ലി​വ​ർ​പൂ​ൾ
Monday, January 20, 2020 2:47 AM IST
ല​ണ്ട​ൻ: ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ വി​സ്മ​യ​ക്കു​തി​പ്പു തു​ട​രു​ന്നു. സ്വ​ന്തം മൈ​താ​ന​മാ​യ ആ​ൻ​ഫീ​ൽ​ഡി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ​ ലി​വ​ർ​പൂ​ൾ പി​ടി​ച്ചു​കെ​ട്ടി. മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ ജ​യം.

പ​തി​നാ​ലാം മി​നി​റ്റി​ൽ വി​ർ​ജി​ൽ വാ​ൻ ഡെ​യ്ക് നേ​ടി​യ ഗോ​ളി​ലാ​ണ് ലി​വ​ർ​പൂ​ൾ മു​ന്നി​ലെ​ത്തി​യ​ത്. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ലി​വ​ർ​പൂ​ൾ ര​ണ്ടാം ഗോ​ളും നേ​ടി വി​ജ​യം ഉ​റ​പ്പി​ച്ചു. മു​ഹ​മ്മ​ദ് സ​ലാ​യാ​ണ് വ​ല​കു​ലു​ക്കി​യ​ത്.

ജ​യ​ത്തോ​ടെ 64 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ലി​വ​ർ​പൂ​ൾ ലീ​ഡു​യ​ർ​ത്തി. ര​ണ്ടാ​മ​തു​ള്ള മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യേ​ക്കാ​ൾ 16 പോ​യി​ന്‍റ് മു​ന്നി​ലാ​ണ് ലി​വ​ർ​പൂ​ൾ. 34 പോ​യി​ന്‍റു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് യു​ണൈ​റ്റ​ഡ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.