രാ​ജ്യ​ത്തെ സ​ന്പാ​ദ്യം മു​ഴു​വ​ന്‍ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​വ​ശം: ന​ഷ്ടം സാ​ധാ​ര​ണ​ക്കാ​ര​ന് മാ​ത്ര​മെ​ന്ന് പ​ഠ​നം
Monday, January 20, 2020 11:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സ​ന്പാ​ദ്യം മു​ഴു​വ​ൻ കു​മി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത് അം​ബാ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​വ​ശ​മെ​ന്ന് ഓ​ക്സ്ഫോം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ​ഠ​ന റി​പ്പോ​ർ​ട്ട്. 70 ശ​ത​മാ​നം ജ​ന​ങ്ങ​ൾ​ക്കു​ള്ള​തി​നേ​ക്കാ​ൾ നാ​ലി​ര​ട്ടി സ​ന്പാ​ദ്യ​മാ​ണ് ഇ​വ​ർ കെെ​വ​ശം വെ​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ്യ​ത്തെ ശ​ത​കോ​ടീ​ശ്വ​ര​ൻ​മാ​രു​ടെ ആ​കെ​യു​ള്ള ആ​സ്തി, 2018-19 വ​ർ​ഷ​ത്തെ പൊ​തു​ബ​ജ​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വ​രു​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. അ​തേ​സ​മ​യം, ലോ​ക ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​ന​ത്തി​ന് ഉ​ള്ള​തി​നേ​ക്കാ​ൾ സ​മ്പാ​ദ്യം 2,153 കോ​ടീ​ശ്വ​ര​ന്മാ​രു​ടെ കൈ​വ​ശ​മാ​ണെ​ന്ന് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ൽ ഈ ​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ സ​മ്പാ​ദ്യം ഇ​ര​ട്ടി​യാ​യി. സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ലെ ആ​ഗോ​ള അ​സ​മ​ത്വം ഞെ​ട്ടി​ക്കു​ന്ന​തും വി​ശാ​ല​വു​മാ​ണെ​ന്നും ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.