ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ്ഭ​വ​നി​ൽ; ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Monday, January 20, 2020 11:30 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ കാ​ണാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് രാ​ജ് ഭ​വ​നി​ലെ​ത്തി. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ർ​ശ​നം. റൂ​ൾ​സ് ഓ​ഫ് ബി​സി​ന​സ് ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് ഗ​വ​ർ​ണ​റെ ചീ​ഫ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ ഗ​വ​ർ​ണ​റും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം മു​റു​ക​വേ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഗ​വ​ർ​ണ​റെ അ​റി​യി​ക്കാ​തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണു ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​യ​മ വി​ദ​ഗ്ധ​രു​മാ​യി ച​ർ​ച്ച ചെ​യ്താ​ണ് ഗ​വ​ർ​ണ​ർ​ക്കു മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​ന്പോ​ൾ, കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​നി​ധി​യാ​യ ഗ​വ​ർ​ണ​റെ ധ​രി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി​ക​ൾ അ​ട​ക്ക​മു​ള്ള​വ മ​റു​പ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി‌​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.