ര​ഞ്ജി: രാ​ജ​സ്ഥാ​ന് കൂ​റ്റ​ൻ ലീ​ഡ്
Monday, January 20, 2020 12:06 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ രാ​ജ​സ്ഥാ​ൻ കൂ​റ്റ​ൻ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 268 റ​ണ്‍​സി​ന് പു​റ​ത്താ​യ രാ​ജ​സ്ഥാ​ൻ 178 റ​ണ്‍​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 90 റ​ണ്‍​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

യാ​ഷ് കോ​താ​രി (92), രാ​ജേ​ഷ് ബി​ഷ്ണോ​യി (67) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് രാ​ജ​സ്ഥാ​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 36 റ​ണ്‍​സു​മാ​യി അ​ർ​ജി​ത് ഗു​പ്ത പു​റ​ത്താ​കാ​തെ നി​ന്നു. കേ​ര​ള​ത്തി​ന് വേ​ണ്ടി ജ​ല​ജ് സ​ക്സേ​ന ഏ​ഴ് വി​ക്ക​റ്റ് വീ​ഴ്ത്തി. എം.​ഡി.​നി​ധീ​ഷ് ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

173/4 എ​ന്ന നി​ല​യി​ലാ​ണ് രാ​ജ​സ്ഥാ​ൻ ര​ണ്ടാം ദി​നം ക​ളി​തു​ട​ങ്ങി​യ​ത്. ഇ​ന്ന് 95 റ​ണ്‍​സ് കൂ​ടി സ​ന്ദ​ർ​ശ​ക​ർ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യി. എ​ലീ​റ്റ് ഗ്രൂ​പ്പി​ൽ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​ണ് നി​ല​വി​ൽ രാ​ജ​സ്ഥാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.