യൂണിവേഴ്സിറ്റി കോളജ് മോഡൽ കുസാറ്റിലും; എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​തി​ഷേ​ധം
Monday, January 20, 2020 12:52 PM IST
കൊച്ചി: എസ്എഫ്ഐക്കെതിരേ യൂണിവേഴ്സിറ്റി കോളജ് മോഡൽ പ്രതിഷേധം കുസാറ്റിലും. വിദ്യാർഥിയെ കാറിടിപ്പിച്ച് വീഴ്ത്തിയ സംഭവത്തിലാണ് കാന്പസിൽ പ്രതിഷേധം ശക്തമായത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ചേർന്നാണ് ആക്രമിച്ചതെന്നാണ് ആരോപണം.

വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് നാലാം വർഷ വിദ്യാർഥി ആസിൽ അബൂബക്കറിനെ കാറിടിച്ചു വീഴ്ത്തിയ ശേഷം ആക്രമിച്ചത്. തലയ്ക്ക് കമ്പിവടിക്ക് അടിയേറ്റ വിദ്യാർഥി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.