മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ്; അ​തീ​വ ജാ​ഗ്ര​ത
Monday, January 20, 2020 12:52 PM IST
മം​ഗ​ളൂ​രു: മം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​നു​ള്ളി​ൽ ബോം​ബ് ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലും പ​രി​സ​ര​ത്തും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. 10 കി​ലോ​ഗ്രാം സ്ഫോ​ട​ന ശ​ക്തി​യു​ള്ള ബോം​ബാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​യ​ര്‍​പോ​ര്‍​ട്ട് ടെ​ര്‍​മി​ന​ല്‍ മാ​നേ​ജ​ര്‍ കൗ​ണ്ട​റി​ന് സ​മീ​പ​മാ​ണ് തിങ്കളാഴ്ച രാ​വി​ലെ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷാ​സേ​ന ബോം​ബ് ഇ​വി​ടെ​നി​ന്നും മാ​റ്റി​യ​ശേ​ഷം നി​ര്‍​വീ​ര്യ​മാ​ക്കി. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.