എ​ൻ​ഐ​എ നി​യ​മ ഭേ​ദ​ഗ​തി: കേ​ന്ദ്ര​ത്തി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്
Monday, January 20, 2020 1:29 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ (എ​ൻ​ഐ​എ) ഭേ​ദ​ഗ​തി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് സു​പ്രീം കോ​ട​തി​യു​ടെ നോ​ട്ടീ​സ്. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ കേ​ന്ദ്രം മ​റു​പ​ടി ന​ൽ​ക​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ൻ​ഐ​എ നി​യ​മ ഭേ​ദ​ഗ​തി ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​നും ഭ​ര​ണ​ഘ​ട​ന​യു​ടെ 14-ാം അ​നു​ച്ഛേ​ദ​ത്തി​നും എ​തി​രാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്മെ​ന്‍റ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി.

എ​ന്‍​ഐ​എ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല കാ​ര്യ​ങ്ങ​ളി​ലും അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷമാണ് എ​ൻ​ഐ​എ​യ്ക്ക് കൂ​ടു​ത​ൽ അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.