ഐ​എ​സ്ഐ ബ​ന്ധം: വാ​ര​ണാ​സി​യി​ൽ 23 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Monday, January 20, 2020 1:46 PM IST
വാ​ര​ണാ​സി: പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഐ​എ​സ്ഐ​യു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​വ​ന്ന യു​വാ​വി​നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​ര​ണാ​സി​യി​ൽ അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡാ​ണ് 23 വ​യ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ക്കി​സ്ഥാ​നി​ലെ ഐ​എ​സ്ഐ ഏ​ജ​ന്‍റു​മാ​ർ​ക്ക് നി​ർ​ണാ​യ​ക സൈ​നി​ക വി​വ​ര​ങ്ങ​ൾ യു​വാ​വ് ചോ​ർ​ത്തി ന​ൽ​കി​യെ​ന്ന് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് അ​റി​യി​ച്ചു. പാ​ക് ഏ​ജ​ന്‍റു​മാ​രു​മാ​യി സം​സാ​രി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

യു​വാ​വ് ര​ണ്ടു ത​വ​ണ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.