ബി​ജെ​പി​യെ ഇ​നി ന​ഡ്ഡ ന​യി​ക്കും: ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു
Monday, January 20, 2020 2:59 PM IST
ന്യൂ​ഡ​ൽ​ഹി: ജെ.​പി. ന​ഡ്ഡ​യെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു. എ​തി​രി​ല്ലാ​തെ​യാ​ണ് ന​ഡ്ഡ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച ബി​ജെ​പി​യു​ടെ കേ​ന്ദ്ര ആ​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ഡ്ഡ ചു​മ​ത​ല​യേ​ൽ​ക്കു​ക. നി​ല​വി​ൽ ബി​ജെ​പി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു അദ്ദേഹം.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​രാ​ണ് ന​ഡ്ഡ​യു​ടെ പേ​ര് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു നി​ർ​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ജ​യം നേ​ടു​ക​യും അ​മി​ത് ഷാ ​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ന​ഡ്ഡ​യെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചത്.

അ​ഞ്ചു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് അ​മി​ത്ഷാ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്ത് നി​ന്നും ഒ​ഴി​യു​ന്ന​ത്. ന​ഡ്ഡ അ​ധ്യ​ക്ഷ​നാ​യാ​ലും ബി​ജെ​പി​യു​ടെ ക​ടി​ഞ്ഞാ​ണ്‍ അ​മി​ത്ഷാ​യു​ടെ കൈ​ക​ളി​ല്‍ ത​ന്നെ​യാ​കും. മോ​ദി ഷാ ​കൂ​ട്ടു​കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ന​ഡ്ഡ ‘നി​ശ്ശ​ബ്ദ​നാ​യ സം​ഘാ​ട​ക​ന്‍’ എ​ന്നാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.