ഗാ​ല​റി ത​ക​ർ​ന്ന സം​ഭ​വം: പോ​ലീ​സ് കേ​സെ​ടു​ത്തു
Monday, January 20, 2020 3:04 PM IST
പാ​ല​ക്കാ​ട്: ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ന് മു​ൻ​പ് ഗാ​ല​റി ത​ക​ർ​ന്നു വീ​ണ സം​ഭ​വ​ത്തി​ൽ സം​ഘാ​ട​ക സ​മി​തി​ക്കെ​തി​രേ​യും ഗാ​ല​റി നി​ർ​മി​ക്കാ​ൻ ക​രാ​ർ എ​ടു​ത്തി​രു​ന്ന​വ​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ളി​ക്ക​ള​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ സ​ന്തോ​ഷ് ട്രോ​ഫി മു​ൻ​താ​രം ആ​ർ.​ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തി​നു​ള്ള സ​ഹാ​യ​നി​ധി​ക്കാ​യാ​ണ് ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​ത്.

ഐ.​എം.​വി​ജ​യ​ൻ, ബൈ​ജും​ഗ് ബൂ​ട്ടി​യ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. ഇ​തേ​തു​ട​ർ​ന്ന് മ​ത്സ​രം ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഗാ​ല​റി ത​ക​ർ​ന്നു വീ​ണ് 50 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ത​ക​ർ​ന്ന ഗാ​ല​റി​യി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.