നി​ർ​ഭ​യ കേ​സ് പ്ര​തി​യു​ടെ ഹ​ർ​ജി ത​ള്ളി
Monday, January 20, 2020 3:36 PM IST
ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്ന വാ​ദ​മു​ന്ന​യി​ച്ച് നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ ഗു​പ്ത സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള​ളി. പ്ര​തി​യു​ടെ വാ​ദ​ങ്ങ​ൾ സു​പ്രീം​കോ​ട​തി ത​ന്നെ നേ​ര​ത്തെ ത​ള്ളി​യ​താ​ണ്. നി​ല​നി​ൽ​ക്കു​ന്ന വാ​ദ​ങ്ങ​ള​ല്ല പ്ര​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രി​ക്ക​ൽ ത​ള്ളി​യ ഹ​ർ​ജി വീ​ണ്ടും അ​തേ​രേ​ഖ മു​ൻ​നി​ർ​ത്തി കൊ​ണ്ടു​വ​രു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​തി​നൊ​രു അ​വ​സാ​ന​മി​ല്ലേ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. ജ​സ്റ്റീ​ർ ആ​ർ.​ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

2012-ൽ ​സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ത​നി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും എ​ന്നി​ട്ടും ജു​വ​നൈ​ൽ നി​യ​മ​പ്ര​കാ​രം വി​ചാ​ര​ണ ന​ട​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു പ്ര​തി​യു​ടെ വാ​ദം. സ​മാ​ന ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​പ്പോ​ൾ വാ​ദം കേ​ൾ​ക്കാ​തെ കോ​ട​തി തി​ടു​ക്ക​ത്തി​ൽ വി​ധി പ​റ​ഞ്ഞു​വെ​ന്നും പ്ര​തി വാ​ദി​ച്ചു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ളൊ​ന്നും കോ​ട​തി മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. പ്ര​തി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ പി​ന്നീ​ട് സൃ​ഷ്ടി​ച്ച​ത​ല്ലേ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ​യും ശി​ക്ഷ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ന​ട​പ്പാ​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ വി​ചാ​ര​ണ കോ​ട​തി മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ മൂ​ന്ന് പ്ര​തി​ക​ൾ കൂ​ടി ദ​യാ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കാ​ൻ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ശി​ക്ഷ വൈ​കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.