കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം; തി​ര​ക്ക് മു​ന്ന​റി​യി​പ്പ്
Monday, January 20, 2020 6:07 PM IST
കൊ​ച്ചി: റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ടെ​ർ​മി​ന​ലു​ക​ൾ​ക്കു​ള്ളി​ൽ ജ​നു​വ​രി 30 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്കു പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും കൂ​ടു​ത​ൽ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഇ​തി​നു വി​ധേ​യ​രാ​കേ​ണ്ട​തി​നാ​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മു​ൻ​നി​ർ​ത്തി യാ​ത്ര​ക്കാ​ർ നേ​ര​ത്തെ ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്ത​ണ​മെ​ന്നു നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.