റോ​ഡ് ഷോ ​ജ​ന​സാ​ഗ​രം; കേ​ജ​രി​വാ​ളി​ന് നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി​ല്ല
Monday, January 20, 2020 6:22 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി​ല്ല. റോ​ഡ് ഷോ ​പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ നീ​ണ്ടു​പോ​യ​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ചൊ​വ്വാ​ഴ്ച കു​ടും​ബ​ത്തി​നൊ​പ്പ​മെ​ത്തി പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

ജ​ന​ത്തി​ര​ക്കു കാ​ര​ണം വാ​ൽ​മീ​കി മ​ന്ദി​റി​ൽ നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ​യ്ട്ട് മൂ​ന്നു മ​ണി​ക്കു മു​ന്പ് റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​റു​ടെ കെ​ട്ടി​ട​ത്തി​നു സ​മീ​പം എ​ത്താ​ൻ സാ​ധി​ച്ചി​ല്ല. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി സ്ഥാ​നാ​ർ​ഥി വൈ​കി​ട്ട് മൂ​ന്നു​മ​ണി​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റു​ടെ ഓ​ഫീ​സി​ൽ എ​ത്ത​ണ​മെ​ന്നാ​ണു ച​ട്ടം.

ചൊ​വ്വാ​ഴ്ച​യാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. പ​തി​നൊ​ന്നി​നു ഫ​ല​മ​റി​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.