സ​ർ​ക്കാ​രി​നു തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ധൈ​ര്യം ന​ഷ്ട​പ്പെ​ട്ടു; ഒ​ളി​യ​ന്പെ​യ്ത് ഗ​ഡ്ക​രി
Monday, January 20, 2020 7:49 PM IST
നാ​ഗ്പു​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ ഒ​ളി​യ​ന്പു​മാ​യി ബി​ജെ​പി നേ​താ​വും കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ നി​തി​ൻ ഗ​ഡ്ക​രി. പ​ണ​മി​ല്ലാ​ത്ത​ത​ല്ല, തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ക​ഴി​വു ന​ഷ്ട​പ്പെ​ട്ട​താ​ണു സ​ർ​ക്കാ​ർ ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​മെ​ന്നാ​യി​രു​ന്നു ഗ​ഡ്ക​രി​യു​ടെ ഒ​ളി​യ​ന്പ്.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 17 ല​ക്ഷം കോ​ടി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണു താ​ൻ ന​ട​ത്തി​യ​ത്. ഈ ​വ​ർ​ഷം അ​ഞ്ചു ല​ക്ഷം കോ​ടി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നു താ​ൻ ക​രു​തു​ന്നു. സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ൽ പ​ണ​ത്തി​ന് ക്ഷാ​മ​മി​ല്ല. പ​ക്ഷേ, തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളാ​നു​ള്ള താ​ത്പ​ര്യ​വും കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​മു​ള്ള മാ​ന​സി​കാ​വ​സ്ഥ​യും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്നാ​ണു ഗ​ഡ്ക​രി പ​റ​ഞ്ഞ​ത്.
നി​ഷേ​ധാ​ത്മ​ക മ​നോ​ഭാ​വ​വും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നു​ള്ള ധൈ​ര്യ​ക്കു​റ​വു​മാ​ണു സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന പോ​രാ​യ്മ​യെ​ന്നും നി​തി​ൻ ഗ​ഡ്ഗ​രി ചൂ​ണ്ടി​ക്കാ​ട്ടി. നാ​ഗ്പൂ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ​യാ​ണു ഗ​ഡ്ഗ​രി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.