അ​ല​ൻ, താ​ഹ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ യു​ഡി​എ​ഫ്; ചെ​ന്നി​ത്ത​ല വീ​ട് സ​ന്ദ​ർ​ശി​ക്കും
Monday, January 20, 2020 10:38 PM IST
കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ല​ൻ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ൽ എ​ന്നി​വ​ർ​ക്കു വേ​ണ്ടി യു​ഡി​എ​ഫ് ഇ​ട​പെ​ടു​ന്നു. ഇ​രു​വ​ർ​ക്കു​മെ​തി​രെ യു​എ​പി​എ കേ​സ് ചു​മ​ത്തി​യ​തി​നെ​തി​രെ​യാ​ണ് ഇ​ട​പെ​ട​ൽ.

വി​ഷ​യ​ത്തി​ൽ മു​ന്ന​ണി​ത​ല​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്നു പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ർ അ​റി​യി​ച്ചു. അ​ന്തി​മ​തീ​രു​മാ​നം ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷ​മു​ണ്ടാ​കും. പ്ര​തി​പ​ക്ഷ​നേ​താ​വ് ചൊ​വ്വാ​ഴ്ച അ​ല​ൻ, താ​ഹ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും. യു​എ​പി​എ ചു​മ​ത്താ​നു​ണ്ടാ​യ സാ​ഹ​ച​ര്യം മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും മു​നീ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

അ​റ​സ്റ്റി​ലാ​യ താ​ഹ​യു​ടെ​യും അ​ല​ന്‍റെ​യും വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണു മു​നീ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണെ​ന്ന നി​ല​പാ​ടി​ൽ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു വി​ഷ​യം രാ​ഷ്ട്രീ​യ​മാ​യി ഏ​റ്റെ​ടു​ക്കാ​ൻ യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.