മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി; പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു
Monday, January 20, 2020 10:58 PM IST
തൊ​ടു​പു​ഴ: മൂ​ല​മ​റ്റം വൈ​ദ്യു​ത നി​ല​യ​ത്തി​ൽ പൊ​ട്ടി​ത്തെ​റി. നി​ല​യ​ത്തി​ലെ ര​ണ്ടാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ എ​ക്സി​റ്റ​ർ ട്രാ​ൻ​സ്ഫോ​ർ​മാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.15 ഓ​ടു​കൂ​ടി​യാ​ണ് അ​പ​ക​ടം. ര​ണ്ടാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഭൂ​ർ​ഗ​ർ​ഭ നി​ല​യ​മാ​യ​തി​നാ​ൽ പു​ക നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു നി​ല​യ​ത്തി​നു​ള്ളി​ലെ ജീ​വ​ന​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ചു. ആ​ള​പാ​യം ഇ​ല്ല.

നി​ല​യ​ത്തി​നു​ള്ളി​ൽ മൂ​ല​മ​റ്റം അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി ര​ക്ഷാ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.