കൊ​റേ​ണ മ​നു​ഷ്യ​രി​ൽ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്കും; മ​ര​ണം മൂ​ന്നാ​യി
Tuesday, January 21, 2020 8:21 AM IST
ബെ​യ്ജിം​ഗ്: ഭീ​തി പ​ട​ർ​ത്തി ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്നു. വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് മൂ​ന്നു മ​ര​ണ​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഒ​രു ഇ​ന്ത്യ​ക്കാ​രി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​നൂ​റി​ലേ​റെ പേ​രിലാണ് രോ​ഗംബാ​ധി​ച്ച​ത്. വൈ​റ​സ് മ​നു​ഷ്യ​രി​ൽ ​നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രുമെന്ന് ചൈ​നീ​സ് സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

വു​ഹാ​ൻ ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ബെ​യ്ജിം​ഗ്, ഷാ​ങ്ഹാ​യ്, ഷെ​ൻ​ഷെ​ൻ ന​ഗ​ര​ങ്ങ​ളി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്. താ​യ്‍‍​ലാ​ൻ​ഡി​ൽ ര​ണ്ടു​കേ​സു​ക​ളും ജ​പ്പാ​നി​ൽ ഒ​രു​കേ​സും റി​പ്പോ​ർ​ട്ടു​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ്ഥി​തി വി​ല​യി​രു​ത്താ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

കൊ​റോ​ണ വൈ​റ​സ് കു​ടും​ബ​ത്തി​ലെ അ​ജ്ഞാ​ത വൈ​റ​സാ​ണ് രോ​ഗം പ​ട​ർ​ത്തു​ന്ന​തെ​ന്നാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ നി​ഗ​മ​നം. ജ​ല​ദോ​ഷം മു​ത​ൽ മാ​ര​ക​മാ​യ സാ​ർ​സ് രോ​ഗം​വ​രെ പ​ര​ത്തു​ന്ന മാ​ര​ക​മാ​യ വൈ​റ​സു​ക​ളു​ടെ കൂ​ട്ട​മാ​ണ് കൊ​റോ​ണ. പ​നി​യും ശ്വാ​സ​വൈ​ഷ​മ്യ​വു​മാ​ണു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

ഡി​സം​ബ​റി​ലാ​ണ് വു​ഹാ​നി​ലാ​ണ് ആ​ദ്യം ഈ ​വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.