യു​ദ്ധ​ത്തി​നി​ടെ കാ​ണാ​താ​യ 20,000ലേ​റെ​പ്പേ​ർ മ​രി​ച്ചെ​ന്ന് ശ്രീ​ല​ങ്ക​ൻ​ പ്ര​സി​ഡ​ണ്ട്
Tuesday, January 21, 2020 7:51 AM IST
കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ യു​ദ്ധ​ത്തി​നി​ടെ കാ​ണാ​താ​യ​വ​രെ​ല്ലാം കൊ​ല്ല​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് ഗോ​താ​ബാ​യ ര​ജ​പ​ക്സെ. 26 വ​ർ​ഷ​മാ​യി വി​മ​ത ത​മി​ഴ് ടൈ​ഗ​ർ വി​ഭാ​ഗ​വു​മാ​യി നി​ല​നി​ന്നി​രു​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കാ​ണാ​താ​യ​വ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്. 26 വ​ർ​ഷം നീ​ണ്ടു നി​ന്ന പോ​രാ​ട്ടം 2009 മേ​യി​ലാ​ണ് അ​വ​സാ​നി​ച്ച​ത്.

അ​തു​വ​രെ​യു​ള്ള ഏ​റ്റു​മു​ട്ട​ലു​ക​ളി​ലാ​കെ 10,000 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. ഏ​റ്റ​മു​ട്ട​ൽ ന​ട​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലൊ​ന്നി​ൽ ര​ജ​പ​ക്സെ ല​ങ്ക​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഇ​പ്പോ​ൾ അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ളി​പ്പെ​ടു​ത്ത​ലാ​ണോ എ​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.