നൈ​ജീ​രി​യ​യി​ൽ അ​ജ്ഞാ​ത​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ പു​രോ​ഹി​ത വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളെ വി​ട്ട​യ​ച്ചു
Tuesday, January 21, 2020 9:41 AM IST
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ അ​ജ്ഞാതർ ത​ട്ടി​ക്കൊ​ണ്ടു പോ​യ പു​രോ​ഹി​ത വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളെ വി​ട്ട​യ​ച്ചു. ത​ട്ടി​ക്കൊ​ണ്ടു പോ​യി 10 ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്കു​ന്ന​ത്. മ​റ്റ് മൂ​ന്ന് പേ​രെ കു​റി​ച്ച് ഇ​പ്പോ​ഴും വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. മോ​ചി​ത​നാ​യ​യാ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന് സാ​ര​മാ​യ പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

നൈ​ജീ​രി​യ​യി​ലെ ക​ഡു​ന​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ജ​നു​വ​രി 18ന് ​ക​ഡു​ന- അ​ബു​ജ ഹൈ​വേ​യി​ലാ​ണ് പു​രോ​ഹി​ത​നെഅ​ജ്ഞാതർ ഉ​പേ​ക്ഷി​ച്ച​ത്. പീ​റ്റ​ർ ക​ൻ​വാ​യ് (19), പീ​റ്റ​ർ ഉ​മെ​ൻ​കോ​ർ (23), സ്റ്റീ​ഫ​ൻ ആ​മോ​സ് (23) മൈ​ക്ക​ൽ നാ​ടി (18) എ​ന്നി​വ​രെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.

എ​ന്നാ​ൽ, ഇ​വ​രി​ൽ ആ​രാ​ണ് മോ​ചി​പ്പി​ക്ക​പ്പെ​ട്ട​ത് എ​ന്ന വി​വ​രം ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.