ഒ​റ്റ​പ​ദ​വി ന​ട​പ്പാ​ക്ക​ണം, ജം​ബോ പ​ട്ടി​ക പാ​ടി​ല്ല; സോ​ണി​യ​യോ​ട് കെ.​വി.​തോ​മ​സ്
Tuesday, January 21, 2020 11:28 AM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ തു​ട​ര​വേ പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​വി.​തോ​മ​സ്. ഒ​റ്റ​പ​ദ​വി സ​മ്പ്ര​ദാ​യം പാ​ർ​ട്ടി​ക്കു​ള്ളി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സോ​ണി​യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി​ക്ക് ജം​ബോ പ​ട്ടി​ക പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശി​ച്ച അ​ദ്ദേ​ഹം പാ​ർ​ട്ടി എ​ന്തു പ​ദ​വി ന​ൽ​കി​യാ​ലും അ​ത് ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും സോ​ണി​യ​യെ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ളു​ടെ പ​ട്ടി​ക​യി​ൽ മു​ൻ​പ​ന്തി​യി​ലു​ള്ള തോ​മ​സി​ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ള​ത്ത് സീ​റ്റ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ പാ​ർ​ട്ടി​ക്കെ​തി​രെ​യും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നെ​തി​രെ​യും അ​ദ്ദേ​ഹം രം​ഗ​ത്തു വ​ന്നി​രു​ന്നു. പി​ന്നീ​ട് മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് തോ​മ​സി​നെ അ​നു​ന​യി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.