ബി​ജെ​പി​യു​ടെ ര​ണ്ടാം ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​യി; കേ​ജ​രി​വാ​ളി​നെ​തി​രേ സു​നി​ല്‍ യാ​ദ​വ്
Tuesday, January 21, 2020 11:49 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു​ള​ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ടു. പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് പ​ത്ത് പേ​ര​ട​ങ്ങി​യ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ബി​ജെ​പി പു​റ​ത്തു​വി​ട്ട​ത്. മൂ​ന്ന് മു​ന്ന​ണി​ക​ളും ത​മ്മി​ല്‍ വാ​ശി​യേ​റി​യ മ​ത്സ​രം ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ എ​എ​പി സ്ഥാ​നാ​ര്‍​ഥി​യാ​യ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്‌​രി​വാ​ളി​നെ​തി​രേ സു​നി​ല്‍ യാ​ദ​വാ​ണ് ബി​ജെ​പി​ക്കു വേ​ണ്ടി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഡ​ല്‍​ഹി യു​വ​മോ​ര്‍​ച്ച പ്ര​സി​ഡ​ന്‍റാ​ണ്‌ അ​ഡ്വ. സു​നി​ല്‍ യാ​ദ​വ്. 57 പേ​ര​ട​ങ്ങി​യ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ സം​സ്ഥാ​ന ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡ​ല്‍​ഹി​യി​ലെ 67 സീ​റ്റു​ക​ളും ആം ​ആ​ദ്മി പാ​ര്‍​ട്ടി തൂ​ത്തു​വാ​രി​യി​രു​ന്നു. മൂ​ന്ന് സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.