മാ​പ്പു പ​റ​യി​ല്ല; പെ​രി​യോ​റി​നെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്ന് ര​ജ​നീ​കാ​ന്ത്
Tuesday, January 21, 2020 12:14 PM IST
ചെ​ന്നൈ: ദ്രാ​വി​ഡ രാ​ഷ്ട്രീ​യ ആ​ചാ​ര്യ​ൻ പെ​രി​യോ​ർ ഇ.​വി. രാ​മ​സ്വാ​മി​യെ അ​പ​മാ​നി​ച്ചെ​ന്ന പേ​രി​ൽ ത​നി​ക്കെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ള്ള ആ​രോ​പ​ണ​ത്തി​ൽ മാ​പ്പു പ​റ​യി​ല്ലെ​ന്ന് ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്ത്. 1971ലെ ​പ​ത്ര വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൻ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ര​ജ​നീ​കാ​ന്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് എ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 1971ൽ ​ശ്രീ​രാ​മ​ന്‍റെ​യും സീ​ത​യു​ടെ​യും ന​ഗ്ന​ചി​ത്ര​ങ്ങ​ളു​മാ​യി പെ​രി​യോ​ർ റാ​ലി ന​ട​ത്തി​യ എ​ന്നാ​യി​രു​ന്നു ര​ജ​നീ​കാ​ന്തി​ന്‍റെ പ്ര​സ്താ​വ​ന. തു​ഗ്ല​ക്ക് മാ​സി​ക​യു​ടെ അ​ന്പ​താം വാ​ർി​ഷി​ക ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​തു പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് ദ്രാ​വി​ഡ​ വി​ടു​ത​ലൈ ക​ഴ​കം (ഡി​വി​കെ) ര​ജ​നീ​കാ​ന്തി​നെ​തി​രേ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.