മ​ഞ്ഞു​കൊ​ണ്ട് കാ​ർ സൃ​ഷ്ടി​ച്ച് യു​വാ​വ്; കാ​ഷ്മീ​രി​ലെ വ്യ​ത്യ​സ്ഥ​മാ​യ കാ​ഴ്ച
Tuesday, January 21, 2020 12:45 PM IST
ശ്രീ​ന​ഗ​ർ: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യി​രി​ക്കെ ക​ണ്ണി​ന് കു​ളി​ർ​മ​യു​ള്ള കാ​ഴ്ച​ക​ൾ​ക്കും ഒ​ട്ടും കു​റ​വി​ല്ല. മ​ഞ്ഞു​പു​ത​ച്ചു കി​ട​ക്കു​ന്ന താ​ഴ്വ​ര​ക​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ നി​ര​വ​ധി​പ്പേ​രാ​ണ് എ​ത്തു​ന്ന​ത്. ഇ​തി​നി​ടെ സു​ബൈ​ർ അ​ഹ​മ്മ​ദ് എ​ന്ന കാ​ഷ്മീ​രി യു​വാ​വ് മ​ഞ്ഞി​ൽ ക​ര​ക​ര​വി​രു​ത് തീ​ർ​ത്ത് ജ​ന​ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.


വീ​ടി​നു മു​ന്നി​ൽ കു​മി​ഞ്ഞ് കൂ​ടി​യ മ​ഞ്ഞു​കൊ​ണ്ട് അ​ദ്ദേ​ഹം സു​ന്ദ​ര​മാ​യ ഒ​രു കാ​റി​ന്‍റെ രൂ​പ​മാ​ണ് നി​ർ​മി​ച്ച​ത്. നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​തു കാ​ണാ​ൻ ഇ​വി​ടേ​ക്ക് എ​ത്തു​ന്ന​ത്. ദേ​ശീ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. താ​ജ്മ​ഹ​ൽ പോ​ലും ത​നി​ക്ക് ഇ​തു​പോ​ലെ മ​ഞ്ഞു കൊ​ണ്ട് നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് സു​ബൈ​ർ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

നി​ല​വി​ൽ മൈ​ന​സ് മൂ​ന്നു ഡി​ഗ്രി വ​രെ​യാ​ണ് കാ​ഷ്മീ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ലെ താ​പ​നി​ല. ക​ന​ത്ത മ​ഞ്ഞു വീ​ഴ്ച​യെ തു​ട​ർ​ന്ന് ജ​മ്മു-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.