കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: ഭീ​ക​ര​നെ വ​ധി​ച്ചു; ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Tuesday, January 21, 2020 12:56 PM IST
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​വ​ന്ദി​പ്പോ​റ​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ര​ണ്ടു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മേ​ഖ​ല​യി​ൽ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്ത​വെ സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​രെ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ത്ത​ത്. ഇ​തേ​തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന​യും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ഒന്നിലധികം ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള സം​ശ​യ​ത്തെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ സു​ര​ക്ഷാ ഉ​ദ്യോ​സ്ഥ​രെ ഇ​വി​ടേ​ക്ക് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.