നേ​പ്പാ​ളി​ൽ എ​ട്ടം​ഗ മ​ല​യാ​ളി സം​ഘം മ​രി​ച്ച നി​ല​യി​ൽ
Tuesday, January 21, 2020 3:19 PM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ ദ​മ​നി​ൽ എ​ട്ടം​ഗ മ​ല​യാ​ളി സം​ഘ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​മ​നി​ലെ റി​സോ​ർ​ട്ടി​ലാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ക്‌​വ​ൻ​പു​ർ എ​സ്പി സു​ശീ​ൽ സിം​ഗ് റാ​ത്തോ​ർ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ റൂ​മി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു​വെ​ന്നും ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ ശ്വാ​സം മു​ട്ട​ലി​നേ​ത്തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കു​ന്ന​മം​ഗ​ലം, ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ കു​ട്ടി​ക​ളാ​ണ്. ര​ണ്ട് പേ​ർ സ്ത്രീ​ക​ളും ര​ണ്ട് പേ​ർ പു​രു​ഷ​ന്മാ​രു​മാ​ണ്. ദ​മ​നി​ൽ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന എ​വ​റ​സ്റ്റ് പ​നോ​ര​മ റി​സോ​ർ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പ്ര​വീ​ൺ കു​മാ​ർ നാ​യ​ർ (39), ശ​ര​ണ്യ (34), ടി.​ബി.​ര​ഞ്ജി​ത്ത് കു​മാ​ർ (39), ഇ​ന്ദു ര​ഞ്ജി​ത്ത് (35), ശ്രീ​ഭ​ദ്ര (ഒ​ൻ​പ​ത്), അ​ഭി​ന​ബ് സൊ​ര​യ (ഒ​ൻ​പ​ത്), അ​ബി നാ​യ​ർ (ഏ​ഴ്), ബൈ​ഷ്ണ​ബ് ര​ഞ്ജി​ത്ത് (ര​ണ്ട്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രു മു​റി​യി​ൽ ര​ണ്ട് ഭാ​ഗ​ത്താ​യാ​ണ് ഇ​വ​ർ താ​മ​സി​ച്ച​ത്. വാ​തി​ലു​ക​ളും ജ​നാ​ല​ക​ളും അ​ട​ച്ചാ​ണ് ഇ​വ​ർ താ​മ​സി​ച്ച​ത്. രാ​വി​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വ​രെ വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് ഇ​വ​ർ ഹോ​ട്ട​ൽ അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​ത്. മു​റി​ക​ൾ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് നാ​ല് പേ​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ക​ണ്ട​ത്.

ദ​മ​നി​ലെ ഹോ​ട്ട​ലി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് ഇ​വ​രെ എ​ച്ച്എ​എം​എ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നാ​ല് പേ​രെ 10.50 നും ​മ​റ്റു​ള്ള​വ​രെ 11.30 നു​മാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​തി​യി​ലെ​ത്തി​ക്കും മു​ൻ​പ് ത​ന്നെ എ​ട്ട് പേ​രും മ​രി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. മു​റി​ക്ക​ക​ത്തെ ഗ്യാ​സ് ഹീ​റ്റ​ർ ലീ​ക്കാ​വാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യം.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ത്തെ കു​റി​ച്ച് ബോ​ധ്യ​പ്പെ​ടാ​ൻ എം​ബ​സി ഡോ​ക്ട​ർ എ​ത്തി​യി​ട്ടു​ണ്ട്. എം​ബ​സി ഡോ​ക്ട​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​കും പോ​സ്റ്റു​മോ​ർ​ട്ടം. മ​രി​ച്ച ര​ഞ്ജി​ത്തി​ന്‍റെ ഒ​രു കു​ട്ടി അ​പ​ക​ട​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ൽ 15 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​വി​ടെ നാ​ല് മു​റി​ക​ളി​ലാ​യാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ക​ന​ത്ത ത​ണു​പ്പി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​ൻ ഹീ​റ്റ​ർ ഓ​ൺ ചെ​യ്തി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.