എ​ൻ​ആ​ർ​സി​യ​ല്ല ആ​വ​ശ്യം: വേ​ണ്ട​ത് തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ ര​ജി​സ്റ്റ​ർ; പ്ര​കാ​ശ് രാ​ജ്
Tuesday, January 21, 2020 1:32 PM IST
ഹൈ​ദ​രാ​ബാ​ദ്: രാ​ജ്യ​ത്ത് ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റ​ല്ല തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ ക​ണ​ക്കാ​ണ് എ​ടു​ക്കേ​ണ്ട​തെ​ന്ന് ന​ട​ൻ പ്ര​കാ​ശ് രാ​ജ്. ഹൈ​ദ​രാ​ബാ​ദി​ൽ സി​എ​എ, എ​ൻ​ആ​ർ​സി പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന് മൂ​വാ​യി​രം കോ​ടി രൂ​പ​യു​ടെ പ്ര​തി​മ​ക​ള​ല്ല ആ​വ​ശ്യം. എ​ൻ​ആ​ർ​സി ത​യാ​റാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, അ​ത് തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടേ​യും വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത കു​ട്ടി​ക​ളു​ടേ​യും വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ര​ജി​സ്റ്റ​റാ​യി​രി​ക്ക​ണ​മെ​ന്ന് പ്ര​കാ​ശ് രാ​ജ് പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ​യും പ്ര​കാ​ശ് രാ​ജ് വി​മ​ർ​ശ​നം ന​ട​ത്തി. രാ​ജ്യ​ത്തെ യു​വ​ജ​ന​ത രാ​ഷ്ട്ര​മീ​മാം​സ പാ​ഠ​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ പ​ഠി​പ്പി​ച്ച് അ​ദ്ദേ​ഹ​ത്തി​നെ അ​തി​ൽ ബി​രു​ദം എ​ടു​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.