എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​നു​ള്ള സ്പീ​ക്ക​റു​ടെ അ​ധി​കാ​രം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി
Tuesday, January 21, 2020 2:42 PM IST
ന്യൂ​ഡ​ൽ​ഹി: എം​എ​ൽ​എ മാ​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന​തി​നു​ള്ള സ്പീ​ക്ക​റു​ടെ അ​ധി​കാ​രം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. പാ​ർ​ല​മെ​ന്‍റ് ഇ​തു സം​ബ​ന്ധി​ച്ച് പു​ന​രാ​ലോ​ച​ന ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. സ്പീ​ക്ക​റും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യു​ടെ അം​ഗ​മാ​യ​തു​കൊ​ണ്ടു ത​ന്നെ ഇ​ത്ത​ര​മൊ​രു അ​ധി​കാ​രം ന​ൽ​കേ​ണ്ട​തു​ണ്ടോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

മ​ണി​പ്പൂ​രി​ലെ ബി​ജെ​പി മ​ന്ത്രി ശ്യാം​കു​മാ​റി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വി​ധി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കോ​ട​തി ഇ​ത്ത​ര​മൊ​രു നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. നാ​ലാ​ഴ്ച​യ്ക്ക​കം പ​രാ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ് മ​ണി​പ്പൂ​ർ സ്പീ​ക്ക​ർ​ക്ക് കോ​ട​തി ന​ൽ​കി​യ നി​ർ​ദേ​ശം.

കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച് പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് മ​ന്ത്രി​യാ​യ ശ്യാം​കു​മാ​റി​നെ അ​യോ​ഗ്യ​നാ​ക്ക​ണെ​ന്ന ആ​വ​ശ്യ​ത്തെ സ്പീ​ക്ക​ർ പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.