മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
Tuesday, January 21, 2020 3:27 PM IST
തി​രു​വ​ന​ന്ത​പു​രം: നേ​പ്പാ​ളി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ സം​ഘ​ത്തി​ലെ എ​ട്ട് പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്ന് അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ നോ​ർ​ക്ക​യ്ക്ക് നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി ര​ഞ്ജി​ത്തും ഭാ​ര്യ​യും ഇ​ള​യ കു​ട്ടി​യും തി​രു​വ​ന​ന്ത​പു​രം ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി പ്ര​വീ​ണും ഭാ​ര്യ​യും മൂ​ന്ന് കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്. ര​ഞ്ജി​ത്തി​ന്‍റെ മൂ​ത്ത കു​ട്ടി മ​റ്റൊ​രു മു​റി​യി​ൽ കി​ട​ന്ന​തി​നാ​ൽ ര​ക്ഷ​പെ​ട്ടു. 15 അം​ഗ സം​ഘ​മാ​ണ് നേ​പ്പാ​ളി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.