ഈ ​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​ൻ ജെ​.പി. ന​ദ്ദ​യ്ക്ക് ക​ഴി​യു​മോ?
Tuesday, January 21, 2020 5:24 PM IST
ന്യൂ​ഡ​ൽ​ഹി: അ​മി​ത്ഷാ​യി​ൽ നി​ന്നും ബി​ജെ​പി​യു​ടെ അധ്യക്ഷ സ്ഥാ​നം ജെ​.പി. ന​ദ്ദ ഏ​റ്റെ​ടു​ത്ത​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് വെല്ലുവിളികൾ ഏറെ. 2023 ജ​നു​വ​രി​ വ​രെ​യാ​ണ് ന​ദ്ദ​യു​ടെ കാ​ലാ​വ​ധി. പ​ക്ഷേ, അ​തി​നു​ള്ളി​ൽ രാ​ജ്യ​ത്തും പാ​ർ​ട്ടി​യി​ലും ഒ​ട്ടേ​റെ സു​പ്ര​ധാ​ന സം​ഭ​വ​ങ്ങ​ളാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. ഇ​തി​നെ​യൊ​ക്കെ എ​ങ്ങ​നെ നേ​രി​ടു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ജ​യം.

പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ൽ അ​ദ്ദേ​ഹം കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന​കം 14 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത്. ഇ​തി​ൽ ഏ​ഴു സം​സ്ഥാ​ന​ങ്ങ​ൾ ബി​ജെ​പി​യോ സ​ഖ്യ​ക​ക്ഷി​ക​ളോ ഭ​ര​ണം നടത്തുന്നവയാണ്.

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ ന​ദ്ദ നേ​രി​ടു​ന്ന ആ​ദ്യ പ​രീ​ക്ഷ​ണം. 1998-നു ​ശേ​ഷം ഡ​ൽ​ഹി ഭ​രി​ക്കാ​ൻ ബി​ജെ​പി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​വി​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ പാ​ർ​ട്ടി​ക്കു ക​ഴി​യു​മോ​യെ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.

ബി​ഹാ​റാ​ണ് പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സം​സ്ഥാ​നം. ഒ​രു​പ​ക്ഷേ ഡ​ൽ​ഹി​യേ​ക്കാ​ൾ ബി​ജെ​പി​ക്ക് പ്ര​ധാ​ന​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ബിഹാ​ർ ത​ന്നെ. സ​ഖ്യ​ക​ക്ഷി​യാ​യ ജെ​ഡി-​യു പ​ല വി​ഷ​യ​ങ്ങ​ളി​ലും ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടു ത​ന്നെ അ​വ​രെ അ​നു​ന​യി​പ്പി​ക്കാ​നും സ​ഖ്യം ശ​ക്ത​മാ​ക്കി തെ​ര​ഞ്ഞെ​ട​പ്പി​നെ നേ​രി​ടേ​ണ്ട​തും ന​ദ്ദ​യു​ടെ ചു​മ​ലി​ലാ​ണ്. ഇ​വി​ടെ ഭ​ര​ണം നി​ല​നി​റു​ത്തേ​ണ്ട​തും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റി​ന്‍റെ "പ്ര​സ്റ്റീ​ജ് ഇ​ഷ്യു' ത​ന്നെ.

2021-ൽ ​ന​ട​ക്കു​ന്ന പ​ശ്ചി​മ​ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നദ്ദയുടെ മ​റ്റൊ​രു വെ​ല്ലു​വി​ളി. തൃ​ണ​മു​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​പ്ര​മാ​ദി​ത്യം ബം​ഗാ​ളി​ൽ അ​വ​സാ​നി​പ്പ​ക്കു​ക ബി​ജെ​പി​യു​ടെ എ​ക്കാ​ല​ത്തേ​യും വ​ലി​യ സ്വ​പ്ന​മാ​ണ്. ക​ഴി​ഞ്ഞ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത​യ്ക്ക് വെ​ല്ലു​വി​ളി​യു​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പൗ​ര​ത്വ​ബി​ല്ല​ട​ക്കം പ​ല പ്ര​ധാ​ന കേ​ന്ദ്ര​ തീ​രു​മാ​ന​ങ്ങ​ൾ​ക്കു​മെ​തി​രേ ബം​ഗാ​ളി​ൽ വ​ലി​യ പ്ര​ക്ഷേ​ഭം ന​ട​ക്കു​ക​യാ​ണ്. മാ​റി​യ പ​രി​ത​സ്ഥി​തി​യി​ൽ ബം​ഗാ​ളി​ൽ ശ​ക്തി തെ​ളി​യി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യ​മാ​ണ്.

പാർട്ടി അധികാരത്തിലുള്ള ഗോ​വ, ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, മ​ണി​പ്പൂ​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടേ​ണ്ട​ത് ന​ദ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. സ​ഖ്യ​ക​ക്ഷി​ക​ളെ മെ​രു​ക്കി നി​റു​ത്താ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​നും ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ഏ​റെ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. ശി​വ​സേ​ന​യും ബി​ജെ​പി​യും ത​മ്മി​ൽ അ​ക​ന്നു ക​ഴി​ഞ്ഞു. ഡ​ൽ​ഹി​യി​ൽ അ​കാ​ലി​ദ​ളു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് വി​ള്ള​ൽ വീ​ണു. ബി​ഹാ​റി​ൽ നി​തീ​ഷ്കു​മാ​റി​ന്‍റെ ജെ​ഡി-​യു​വു​മാ​യു​ള്ള ബ​ന്ധ​വും സു​ഗ​മ​മ​ല്ല.

ഹി​ന്ദി​ ഹൃ​ദ​യ​ഭൂ​മി​യി​ൽ ബി​ജെ​പി​ക്ക് കൈ​വി​ട്ടു​പോ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും കേ​ര​ള​വും ത​മി​ഴ്നാ​ടും ഉൾപ്പടെ ഇ​തു​വ​രെ കാ​ര്യ​മാ​യ സ്വാ​ധീ​നം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​ത്ത ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കാ​നും ജെ.പി.​ന​ദ്ദ ന​ന്നാ​യി അ​ധ്വാ​നി​ക്കേ​ണ്ടി വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.