വി​മ​ർ​ശ​നം; പു​ട്ടും പ​ഴം​പൊ​രി​യും ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് റെ​യി​ൽ​വേ
Tuesday, January 21, 2020 6:41 PM IST
കൊ​ച്ചി: മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി മെ​നു പ​രി​ഷ്ക​രി​ച്ച തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ട്വി​റ്റ​റി​ലാ​ണു റെ​യി​ൽ​വേ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ​നി​ന്നു പൊ​റോ​ട്ട​യും പ​ഴം​പൊ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ വി​മ​ർ​ശ​ന​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി.

അ​പ്പം, മു​ട്ട​ക്ക​റി, പൊ​റോ​ട്ട, ദോ​ശ, ച​പ്പാ​ത്തി, പു​ട്ട്, ക​ട​ല​ക്ക​റി, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളാ​യ പ​ഴം​പൊ​രി, ബ​ജി, ഇ​ല​യ​ട, കൊ​ഴു​ക്ക​ട്ട, ഉ​ണ്ണി​യ​പ്പം, നെ​യ്യ​പ്പം, സു​ഖി​യ​ൻ എ​ന്നി​വ​യാ​ണു മെ​നു​വി​ൽ​നി​ന്നു റെ​യി​ൽ​വേ ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഴി​വാ​ക്കി​യ​ത്. പ​ക​രം ഉ​ത്ത​രേ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളാ​യ സ​മൂ​സ, ക​ച്ചോ​രി, ആ​ലു ബോ​ണ്ട, സ്റ്റ​ഫ്ഡ് പ​ക്കോ​ഡ എ​ന്നി​വ ഇ​ടം​പി​ടി​ച്ചു.
സ്നാ​ക്ക് മീ​ൽ വി​ഭാ​ഗ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്ന് മ​സാ​ല ദോ​ശ​യും തൈ​ര്, സാ​ന്പാ​ർ സാ​ദം തു​ട​ങ്ങി​യ​വ​യാ​ണു​ള്ള​ത്. രാ​ജ്മ ചാ​വ​ൽ, ചോ​ല ബ​ട്ടൂ​ര, പാ​വ് ബാ​ജി, കി​ച്ച​ടി, പൊ​ങ്ക​ൽ, കു​ൽ​ച്ച എ​ന്നി​വ​യാ​ണു പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു വി​ഭ​വ​ങ്ങ​ൾ. റെ​യി​ൽ​വേ വെ​ജി​റ്റേ​റി​യ​ൻ റി​ഫ്ര​ഷ്മെ​ന്‍റ് റൂ​മു​ക​ളി​ലെ​യും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലെ​യും ഭ​ക്ഷ​ണ​നി​ര​ക്ക് ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു കേ​ര​ള വി​ഭ​വ​ങ്ങ​ൾ മെ​നു​വി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

വെ​ജി​റ്റേ​റി​യ​ൻ ഉൗ​ണി​ന്‍റെ വി​ല 35 രൂ​പ​യി​ൽ​നി​ന്ന് 70 രൂ​പ​യാ​ക്കി. മു​ട്ട​ക്ക​റി ഉൗ​ണി​ന് 70 രൂ​പ​യും കോ​ഴി​ക്ക​റി​യു​ള്ള ഉൗ​ണി​ന് 80 രൂ​പ​യും ഇ​നി ന​ൽ​ക​ണം. അ​തേ​സ​മ​യം ഉ​ഴു​ന്നു​വ​ട, പ​രി​പ്പു​വ​ട എ​ന്നി​വ മെ​നു​വി​ൽ നി​ല​നി​ർ​ത്തി. എ​ന്നാ​ൽ ഇ​വ ര​ണ്ടി​നും ഇ​നി 15 രൂ​പ ന​ൽ​ക​ണം. പ്ര​ഭാ​ത ഭ​ക്ഷ​ണ​മാ​യ ര​ണ്ട് ഇ​ഡ​ലി​ക്കൊ​പ്പം ര​ണ്ട് ഉ​ഴു​ന്നു​വ​ട നി​ർ​ബ​ന്ധ​മാ​യി വാ​ങ്ങ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. മൂ​ന്നാ​മ​തൊ​രു ഇ​ഡ​ലി വേ​ണ​മെ​ങ്കി​ൽ വീ​ണ്ടും ഇ​തേ കോം​ബോ 35 രൂ​പ കൊ​ടു​ത്തു വാ​ങ്ങേ​ണ്ടി​വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.