സ്വ​ത​ന്ത്ര​ൻ​മാ​രു​ടെ ഒ​ഴു​ക്ക്; ആ​റ​ര മ​ണി​ക്കൂ​ർ കാ​ത്തു​നി​ന്ന് കേ​ജ​രി​വാ​ൾ പ​ത്രി​ക ന​ൽ​കി
Tuesday, January 21, 2020 8:13 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി നി​യ​മ​സ​ഭ​യി​ലേ​ക്ക് മൂ​ന്നാം അ​ങ്ക​ത്തി​ന് നാ​മി​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​ൻ എ​ത്തി​യ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് മു​ന്നി​ൽ മ​തി​ൽ പോ​ലെ സ്വ​ത​ന്ത്ര​ൻ​മാ​രു​ടെ നീ​ണ്ട നി​ര. ആ​റു മ​ണി​ക്കൂ​റോ​ളം ക്യൂ​വി​ൽ കാ​ത്തു നി​ന്ന ശേ​ഷ​മാ​ണു കേ​ജ​രി​വാ​ളി​ന് പ​ത്രി​ക ന​ൽ​കാ​നാ​യ​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നി​ര നീ​ണ്ട​തോ​ടെ അ​ധി​കൃ​ത​ർ പ​ത്രി​ക ന​ൽ​കാ​ൻ ടോ​ക്ക​ണ്‍ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ത്രി​ക ന​ൽ​കാ​ൻ കേ​ജ​രി​വാ​ളി​ന് പ്ര​ത്യേ​ക അ​വ​സ​രം ന​ൽ​കാ​ൻ ന​ട​ത്തി​യ നീ​ക്ക​ത്തെ ബി​ജെ​പി എ​തി​ർ​ത്ത​തോ​ടെ​യാ​ണ് കാ​ത്തി​രി​പ്പും നീ​ണ്ട നി​ര​യു​മു​ണ്ടാ​യ​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം ചൊ​വ്വാ​ഴ്ച മൂ​ന്ന് മ​ണി​ക്ക് അ​വ​സാ​നി​ക്കാ​നി​രി​ക്ക​വേ 2.36ന് ​താ​ൻ 45-ാമ​ത്തെ ടോ​ക്ക​ണ്‍ ന​ന്പ​രു​മാ​യി നീ​ണ്ട നി​ര​യി​ലാ​ണെ​ന്ന് കേ​ജ​രി​വാ​ൾ ത​ന്നെ ട്വീ​റ്റ് ചെ​യ്തു. ഒ​ടു​വി​ൽ 6.45 ആ​യ​പ്പോ​ഴാ​ണ് കേ​ജ​രി​വാ​ളി​ന് പ​ത്രി​ക ന​ൽ​കാ​നാ​യ​ത്.

മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കു​ടും​ബ സ​മേ​ത​നാ​യാ​ണ് കേ​ജ​രി​വാ​ൾ പ​ത്രി​ക ന​ൽ​കാ​നെ​ത്തി​യ​ത്. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രേ ന്യൂ​ഡ​ൽ​ഹി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു മ​ത്സ​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റൊ​മേ​ഷ് സ​ബ​ർ​വാ​ളി​ന്‍റെ ടോ​ക്ക​ണ്‍ ന​ന്പ​ർ 61 ആ​യി​രു​ന്നു. ഇ​ത്ര​യ​ധി​കം പേ​ർ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹ​വും പ്ര​തി​ക​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു കെ​ജ​രി​വാ​ൾ നാ​മി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്. ജ​ന​പ​ങ്കാ​ളി​ത്തം കാ​ര​ണം പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ റോ​ഡ് ഷോ ​നീ​ണ്ടു​പോ​യ​തോ​ടെ പ​ത്രി​കാ സ​മ​ർ​പ്പ​ണം ചൊ​വ്വാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.