ഡു ​പ്ല​സി പു​റ​ത്ത്; ഡി ​കോ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഏ​ക​ദി​ന ടീം ​നാ​യ​ക​ൻ
Tuesday, January 21, 2020 9:30 PM IST
കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പു​തി​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് നാ​യ​ക​നാ​യി ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കി​നെ നി​യ​മി​ച്ചു. ഫ​ഫ് ഡു ​പ്ല​സി​ക്കു പ​ക​ര​മാ​ണു ഡി ​കോ​ക്കി​നെ നാ​യ​ക​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

അ​ടു​ത്ത മാ​സം ഇം​ഗ്ല​ണ്ടി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ​നി​ന്ന് ഡു ​പ്ല​സി​യെ മാ​റ്റി​യി​രു​ന്നു. 2019ലെ ​ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഡു ​പ്ല​സി​യാ​ണ് ന​യി​ച്ച​ത്. എ​ന്നാ​ൽ ലോ​ക​ക​പ്പ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് നി​രാ​ശ​യാ​ണ് ന​ൽ​കി​യ​ത്.

ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​തോ​ടെ ഡു ​പ്ല​സി​യു​ടെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ന് ലോ​ക​ക​പ്പ് ട്വ​ന്‍റി20​യോ​ടെ അ​വ​സാ​ന​മാ​കു​മെ​ന്ന സൂ​ച​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന​ത്തി​നു​ള്ള 15 അം​ഗ ടീ​മി​ൽ അ​ഞ്ച് പു​തു​മു​ഖ​ങ്ങ​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.