ആ​ല​പ്പു​ഴ പാ​ത​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി: ട്രെ​യി​ന്‍ സ​ർ​വീ​സു​ക​ൾ കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ട്ടു
Tuesday, January 21, 2020 9:38 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ല​പ്പു​ഴ പാ​ത​യി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ഇ​തു​വ​ഴി​യു​ള്ള ഏ​താ​നും ട്രെ​യി​നു​ക​ൾ കോ​ട്ട​യം വ​ഴി തി​രി​ച്ചു വി​ടും.

ബു​ധ​നാ​ഴ്ച മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്പ​തു വ​രെ തീ​യ​തി​ക​ളി​ൽ (ജ​നു​വ​രി 23, 24, 30, ഫെ​ബ്രു​വ​രി ആ​റ് എ​ന്നീ തീ​യ​തി​ൽ ഒ​ഴി​കെ) മം​ഗ​ലാ​പു​ര​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന മാ​വേ​ലി എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി സ​ർ​വീ​സ് ന​ട​ത്തും. എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

ഹ​സ്ര​ത് നി​സാ​മു​ദ്ദീ​നി​ൽ നി​ന്നും ഈ ​മാ​സം 26, 28, ഫെ​ബ്രു​വ​രി ര​ണ്ട്, നാ​ല് എ​ന്നീ തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന രാ​ജ​ധാ​നി എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി​യാ​യി​രി​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ നി​ന്നും ഈ ​മാ​സം 28, 31, ഫെ​ബ്രു​വ​രി നാ​ല്, ഏ​ഴ് എ​ന്നീ തീ​യ​തി​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ സെ​ൻ​ട്ര​ൽ- തി​രു​വ​ന​ന്ത​പു​രം എ​സി സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി സ​ർ​വീ​സ് ന​ട​ത്തും. എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ർ, കാ​യം​കു​ളം ജം​ഗ്ഷ​ൻ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

ചെ​ന്നൈ എ​ഗ്മോ​ർ- ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് ഈ ​മാ​സം 23 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ( ഈ ​മാ​സം 25നും ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഒ​ഴി​കെ) തു​റ​വൂ​ർ, കു​ന്പ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 55 മി​നി​റ്റ് പി​ടി​ച്ചി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.