ഈ​സ്റ്റ് ബം​ഗാ​ൾ പ​രി​ശീ​ല​ക​ൻ മെ​നെ​ൻ​ഡ​സ് രാ​ജി​വ​ച്ചു
Wednesday, January 22, 2020 2:56 AM IST
കോ​ൽ​ക്ക​ത്ത: ഈ​സ്റ്റ് ബം​ഗാ​ൾ പ​രി​ശീ​ല​ക​ൻ അ​ല​ജാ​ന്‍​ഡ്രോ മെ​നെ​ന്‍​ഡ​സ് ഗാ​ര്‍​ഷ്യ രാ​ജി​വ​ച്ചു. ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ലെ മോ​ശം പ്ര​ക​ട​ന​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്താ​ണ് രാ​ജി. നി​ല​വി​ൽ ലീ​ഗി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഈ​സ്റ്റ് ബം​ഗാ​ളു​ള്ള​ത്.

പു​തി​യ പ​രി​ശീ​ല​ക​നെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് ക്ല​ബ് സെ​ക്ര​ട്ട​റി ക​ല്യാ​ൺ മ​ജും​ദാ​ർ പ​റ​ഞ്ഞു. ലീ​ഗി​ൽ 13 മ​ത്സ​ര​ങ്ങ​ൾ കൂ​ടി ടീ​മി​ന് ബാ​ക്കി​യു​ണ്ട്. സ​ഹ പ​രി​ശീ​ല​ക​ൻ താ​ത്കാ​ലി​ക പ​രി​ശീ​ല​ക​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ സീ​സ​ൺ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു സ്പാ​നി​ഷ് പ​രി​ശീ​ല​ക​നാ​യ മെ​നെ​ൻ​ഡ്സ് ഈ​സ്റ്റ് ബം​ഗാ​ളി​ൽ എ​ത്തി​യ​ത്. റ​യ​ൽ മാ​ഡ്രി​ഡ് യൂ​ത്ത് ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.