ഗോ​വ​യി​ൽ അ​ഫ്ഗാ​ൻ വി​ദ്യാ​ർ​ഥി​ക്കു കു​ത്തേ​റ്റ സം​ഭ​വം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Wednesday, January 22, 2020 3:07 AM IST
പ​നാ​ജി: ഗോ​വ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫ്ഗാ​ൻ വി​ദ്യാ​ർ​ഥി​ക്കു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ത​ലേ​ഗാ​വ് നി​വാ​സി​യാ​യ സ​തീ​ഷ് നി​ല​കാ​ന്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. എം​കോം വി​ദ്യാ​ർ​ഥി​യാ​യ മ​തി​ഹു​ള്ള ആ​രി​യ​യ്ക്കാ​ണു (24) കു​ത്തേ​റ്റ​ത്. ര​ണ്ടു ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണു ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

പരിക്കേറ്റ വി​ദ്യാ​ർ​ഥി ഡോ​ണ പാ​വ്‌​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.