അ​ല​ൻ, താ​ഹ അ​റ​സ്റ്റ്: ഡി​ജി​പി​ക്കെ​തി​രേ​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ല്ല​പ്പ​ള്ളി
Wednesday, January 22, 2020 3:49 AM IST
ന്യൂ​ഡ​ൽ​ഹി: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​ല​ൻ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ൽ എ​ന്നീ യു​വാ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്ത് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു കേ​സ് കൈ​മാ​റി​യ​തി​നു പി​ന്നി​ൽ സം​സ്ഥാ​ന പോ​ലീ​സ് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ​യു​ടെ ഗൂ​ഢാ​ലോ​ച​ന​യു​മു​ണ്ടെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​മ്മ​ത​ത്തോ​ടെ​യാ​ണു ന​ട​പ​ടി​യെ​ന്ന​തു ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും അ​ല​നും താ​ഹ​യ്ക്കും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള തെ​ളി​വു​ക​ളെ​ന്തെ​ന്ന് പോ​ലീ​സും സ​ർ​ക്കാ​രും പ​റ​യ​ട്ടെ. ഇ​വ​ർ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ ക​ഴി​യു​ന്ന തെ​ളി​വു​ക​ളെ​ന്നും ഇ​തു​വ​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടി​ല്ല. പു​സ്ത​ക​വും ല​ഘു​ലേ​ഖ​ക​ളും കി​ട്ടി​യ​തു കൊ​ണ്ട് ആ​രും മാ​വോ​യി​സ്റ്റാ​കി​ല്ല. യു​വാ​ക്ക​ൾ പു​സ്ത​കം വാ​യി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് തെ​റ്റ്? മാ​വോ​യി​സ്റ്റു​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന​തു പോ​ലു​ള്ള വ്യാ​ജ​ക​ഥ​ക​ളാ​ണു പോ​ലീ​സ് മെ​ന​യു​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ൽ ആ​ളു​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന​തു മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്.

അ​ല​നെ​യും താ​ഹ​യെ​യും അ​റ​സ്റ്റു ചെ​യ്തു യു​എ​പി​എ ചു​മ​ത്തി കേ​സ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു കൈ​മാ​റി​യ​തി​നു പി​ന്നി​ൽ ഡി​ജി​പി ബ​ഹ്റ​യു​ടെ ക​ള്ള​ക്ക​ളി​യു​മു​ണ്ട്. മു​ന്പ് അ​ദ്ദേ​ഹം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ൽ ജോ​ലി ചെ​യ്ത​തി​ന്‍റെ ബ​ന്ധം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി യു​വാ​ക്ക​ളെ ജ​യി​ലി​ലി​ട്ട​ത് കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​രി​നും ജ​നാ​ധി​പ​ത്യ​ത്തി​നും നാ​ണ​ക്കേ​ടാ​ണ്. അ​റ​സ്റ്റി​നു പി​ന്നി​ൽ ദു​ഷ്ട​ലാ​ക്കു​ണ്ടെ​ന്നു സം​ശ​യി​ക്കാ​തെ ത​ര​മി​ല്ലെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.