മ​ല​യാ​ളി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ച സം​ഭ​വം; നേ​പ്പാ​ൾ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
Wednesday, January 22, 2020 4:33 AM IST
കാ​ഠ്മ​ണ്ഡു: റി​സോ​ർ​ട്ട് മു​റി​യി​ൽ മ​ല​യാ​ളി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ നേ​പ്പാ​ൾ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സ​മി​തി​യെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നേപ്പാൾ ടൂ​റി​സം വ​കു​പ്പാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ചേ​ങ്കോ​ട്ടു​കോ​ണം രോ​ഹി​ണി ഭ​വ​നി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ പ്ര​വീ​ണ്‍ കൃ​ഷ്ണ​ൻ നാ​യ​ർ (39), ഭാ​ര്യ ശ​ര​ണ്യ പ്ര​വീ​ണ്‍ (34) മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര പ്ര​വീ​ണ്‍ (8), ആ​ർ​ച്ച പ്ര​വീ​ണ്‍ (6), അ​ഭി​ന​വ് പ്ര​വീ​ണ്‍ (4), കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം വെ​ളൂ​ർ പു​ന​ത്തി​ൽ ര​ഞ്ജി​ത്ത്(37), ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി(29), മ ​ക​ൻ വൈ​ഷ്ണ​വ്(​ര​ണ്ട്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ദ​മാ​നി​ലെ എ​വ​റ​സ്റ്റ് പ​നോ​ര​മ റി​സോ​ർ​ട്ടി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. ത​ണു​പ്പ​ക​റ്റാ​ൻ ഇ​വ​ർ മു​റി​യി​ൽ ഗ്യാ​സ് ഹീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഹീ​റ്റ​റി​ൽ​നി​ന്നു ണ്ടാ​യ കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് വാ​ത​കം ശ്വ​സി​ച്ചാ​ണ് ഇ​വ​ർ മ​രി​ച്ച​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​രെ കാ​ഠ്മ​ണ്ഡു​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു 15 അം​ഗ സം​ഘം നേ​പ്പാ​ളി​ലേ​ക്കു പോ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് ഇ​വ​ർ റി​സോ​ർ​ട്ടി​ലെ​ത്തി​യ​ത്. നാ​ലു മു​റി​ക​ളാ​യി രു​ന്നു ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഒ​രു മു​റി​യി​ൽ താ​മ​സി​ച്ച എ​ട്ടു പേ​രാ​ണു മ​രി​ച്ച​ത്. മ​റ്റു​ള്ള​വ​ർ മ​റ്റു മു​റി​ക​ളി​ലാ​യി​രു​ന്നു. കൊ​ടും​ത​ണു​പ്പു​മൂ​ലം മു​റി​യി​ലെ എ​ല്ലാ ജ​ന​ലു​ക​ളും വാ​തി​ലും അ​ക​ത്തു​നി​ന്നു കു​റ്റി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നു മാ​നേ​ജ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.