ര​ണ്ടു ജീ​വ​ൻ തോ​ളി​ലേ​റ്റി ജ​വാ​ൻ​മാ​ർ കാ​ട്ടി​ലൂ​ടെ ന​ട​ന്ന​ത് ആ​റു കി​ലോ​മീ​റ്റ​ർ
Wednesday, January 22, 2020 1:05 PM IST
ബി​ജാ​പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പു​രി​ൽ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടി​ലൂ​ടെ ആ​റു കി​ലോ​മീ​റ്റ​റോ​ളം ക​ട്ടി​ലി​ൽ ചു​മ​ന്ന് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ബി​ജാ​പു​രി​ലെ പ​ദേ​ദ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

പ​തി​വ് പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി വ​ന​ത്തി​നു​ള്ളി​ലെ ഗ്രാ​മ​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത വി​വ​രം സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​രോ​ട് ഗ്രാ​മീ​ണ​ർ പ​ങ്കു​വ​ച്ച​ത്. ക​മാ​ൻ​ഡ​ർ അ​വി​നാ​ഷ് റാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​ട്രോ​ളിം​ഗി​നാ​യി എ​ത്തി​യ​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ യു​വ​തി​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

യു​വ​തി​ക്ക് പ്ര​സ​വ​വേ​ദ​ന ക​ല​ശ​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ‌ എ​ത്തി​ക്കാ​ൻ സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ തീ​രു​മാ​നി​ച്ചു. സ​മീ​പ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പോ​ലു​മി​ല്ലെ​ന്നും വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​വി​ടേ​ക്ക് ക​ട​ന്നു​വ​രി​ല്ലെ​ന്ന​തും സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ പി​ന്തി​രി​പ്പി​ച്ചി​ല്ല.

യു​വ​തി​യെ ഒ​രു തു​ണി​ക്ക​ട്ടി​ലി​ൽ എ​ടു​ത്ത് തോ​ളി​ൽ​വ​ച്ച് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന​ത്തി​ലൂ​ടെ ആ​റു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് പ്ര​ധാ​ന റോ​ഡി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്ന് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി ബി​ജാ​പു​ർ ആ​ശു​പ​ത്രി​യി​ൽ‌ യു​വ​തി​യെ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ചെ​യ്തു ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.