കെ​പി​സി​സി​ക്ക് ജം​ബോ ഭാ​ര​വാ​ഹി പ​ട്ടി​ക ത​ന്നെ? രാ​ജി ഭീ​ഷ​ണി​യി​ലു​റ​ച്ച് മു​ല്ല​പ്പ​ള്ളി
Wednesday, January 22, 2020 9:23 AM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി ഭാ​ര​വാ​ഹി​പ്പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ആ​റ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, അ​ഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, 30 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, 60 സെ​ക്ര​ട്ട​റി​മാ​ർ, ഒ​രു ട്ര​ഷ​റ​ർ എ​ന്ന നി​ല​ക്കാ​ണ് നി​ല​വി​ലെ പ​ട്ടി​ക. ഇ​ങ്ങ​നെ വ​രു​മ്പോ​ൾ പ​ട്ടി​ക 100ലേ​റെ​പ്പേ​രു​ള്ള ജം​ബോ പ​ട്ടി​ക​യാ​കാ​നാ​ണ് സാ​ധ്യ​ത.

അ​തേ​മ​യം, പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കി​യി​ല്ലെ​ങ്കി​ൽ രാ​ജി വ​യ്ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കാ​നാ​ണ് ഗ്രൂ​പ്പ് നേ​താ​ക്ക​ളെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ക വെ​ട്ടി​ച്ചു​രു​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദ്ദേ​ശം ഗ്രൂ​പ്പ് നേ​താ​ക്ക​ൾ മു​ഖ​വി​ല​ക്കെ​ടു​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം.

ഒ​രാ​ഴ്ച്ച​യാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യേ​യും ഉ​മ്മ​ൻ ചാ​ണ്ടി​യേ​യും ത​ല​സ്ഥാ​ന​ത്തേ​ക്ക് വി​ളി​പ്പി​ച്ച​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​ത്തി​ലേ​ക്ക് ഇ​രു ഗ്രൂ​പ്പും 14 വീ​തം പേ​രു​ക​ളാ​ണ് കൈ​മാ​റി​യ​ത്.

ഇ​തി​നൊ​പ്പം സെ​ക്ര​ട്ട​റി​മാ​ർ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ കൂ​ടി ചേ​രു​ന്ന​തോ​ടെ ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 100ന് ​അ​ടു​ത്തേ​ക്ക് ഉ​യ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.