ഗ​വ​ർണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം
Wednesday, January 22, 2020 10:47 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 29നാ​ണ് ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തു​ക.

നേ​ര​ത്തെ, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത് പ​ര​സ്യ​മാ​യ വാ​ഗ്വാ​ദ​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ പ്ര​മേ​യം പാ​സാ​ക്കി​യ​തും, സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തു​മെ​ല്ലാം ഗ​വ​ർ​ണ​റെ ചൊ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ച​ട്ട​വി​രു​ദ്ധ​മാ​ണ് എ​ന്നും അ​ദ്ദേ​ഹം വാ​ദി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം സം​ബ​ന്ധി​ച്ച് ഗ​വ​ർ​ണ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് സ​ർ​ക്കാ​രി​ന് വി​ന​യാ​കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഈ ​ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.