പൗ​ര​ത്വ നി​യ​മ​ത്തി​ൽ സ്റ്റേ ​ഇ​ല്ലെ​ന്ന് സുപ്രീം കോ​ട​തി
Wednesday, January 22, 2020 11:19 AM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ.​ബോ​ബ്ദെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ഷ​യ​ത്തി​ൽ ഹ​ർ​ജി​ക്കാ​രു​ടെ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും വാ​ദ​ങ്ങ​ൾ കേ​ൾ​ക്ക​വേ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

144 ഹ​ർ​ജി​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ്റ്റേ ​പാ​ടി​ല്ലെ​ന്നും കേ​ന്ദ്രം വാ​ദി​ച്ചു. ഈ ​വാ​ദം അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് സ്റ്റേ ​ന​ൽ​കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ച​ത്.

ഹ​ർ​ജി​ക​ളി​ന്മേ​ൽ വാ​ദം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ർ​ക്കാ​യി ഹാ​ജ​രാ​യ ക​പി​ൽ സി​ബ​ൽ അ​ട​ക്ക​മു​ള്ള അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, സ്റ്റേ ​ന​ൽ​കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.