പൗ​ര​ത്വ നി​യ​മം: കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ ന​ൽ​ക​രു​തെ​ന്ന് കേ​ന്ദ്രം, ത​ട​യാ​നാ​കി​ല്ലെ​ന്ന് കോ​ട​തി
Wednesday, January 22, 2020 12:37 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ഇ​നി കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മ​ത്തി​നെ​തി​രാ​യ 144 ഹ​ർ​ജി​ക​ൾ കോ​ട​തി പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​പ്പോ​ഴാ​ണ് കേ​ന്ദ്രം ഈ ​ആ​വ​ശ്യം മു​ന്നോ​ട്ട് വ​ച്ച​ത്.

ഇ​പ്പോ​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന ഹ​ർ​ജി​ക​ളി​ൽ ത​ന്നെ 80ല​ധി​കം ഹ​ർ​ജി​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നു​ണ്ടെ​ന്നും അ​തി​നാ​ൽ ഇ​നി കൂ​ടു​ത​ൽ ഹ​ർ​ജി​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​നി​യും ഹ​ർ​ജി​ക​ൾ വ​ന്നാ​ൽ പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.