പൗ​ര​ത്വ ദേ​ദ​ഗ​തി നി​യ​മം: സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ച് നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ
Wednesday, January 22, 2020 12:45 PM IST
ന്യൂഡൽഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​പ്പോ​ൾ സു​പ്രീം​കോ​ട​തി എ​ടു​ത്ത നി​ർ​ണാ​യ​ക​മാ​യ അ​ഞ്ച് തീ​രു​മാ​ന​ങ്ങ​ൾ:

1) പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​നും സ്റ്റേ​യി​ല്ല.

2) പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​ക​ൾ​ക്കെ​ല്ലാം മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് നാ​ലാ​ഴ്ച കൂ​ടി സ​മ​യം. കേ​സ് ഇ​നി അ​ഞ്ചാ​ഴ്ച​യ്ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കും.

3) നി​യ​മ​ത്തി​നെ​തി​രെ അ​സ​മി​ൽ നി​ന്നും ത്രി​പു​ര​യി​ൽ നി​ന്നും എ​ത്തി​യ ഹ​ർ​ജി​ക​ൾ ഒ​ന്നാ​യും മ​റ്റ് ഹ​ർ​ജി​ക​ൾ വേ​റെ​യാ​യും പ​രി​ഗ​ണി​ക്കും.

4) ഹ​ർ​ജി​ക​ൾ ഇ​നി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും വ​രെ രാ​ജ്യ​ത്തെ പ​ല കോ​ട​തി​ക​ളി​ലാ​യി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള ഹ​ർ​ജി​ക​ളി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ഉ​ത്ത​ര​വു​ക​ളും, സ്റ്റേ​യും ഏ​ർ​പ്പെ​ടു​ത്ത​രു​ത്.

5) ഹ​ർ​ജി​ക​ൾ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​ലേ​ക്ക് മാ​റ്റി​യേ​ക്കാ​മെ​ന്ന് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.