’നാ​ശ​ത്തി​ന്‍റെ പ്ര​വാ​ച​കന്മാർ’- കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ക​രെ പ​രി​ഹ​സി​ച്ച് ട്രം​പ്
Wednesday, January 22, 2020 1:58 PM IST
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​താ​പ​ന​ത്തി​നെ​തി​രേ പോ​രാ​ടു​ന്ന​വ​രെ പ​രി​ഹ​സി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പ്. 1960ക​ളി​ലെ ജ​ന​സം​ഖ്യാ വി​സ്ഫോ​ട​ന​ത്തെ​യും 1970ക​ളി​ലെ വ​ലി​യ പ​ട്ടി​ണി​യേ​യും ഭ​യ​ന്ന​വ​രു​മാ​യാ​ണ് ട്രം​പ് ഇ​ത്ത​ര​ക്കാ​രെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ​ത്.

നാ​ശ​ത്തി​ന്‍റെ പ്ര​വാ​ച​കന്മാർ പ​റ​യു​ന്ന​ത് കേ​ൾ​ക്ക​രു​ത്. ഇ​ത് അ​ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തി​നു​ള്ള സ​മ​യ​മ​ല്ല. ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​നു​ള്ള സ​മ​യ​മാ​ണ്. പ​രി​സ്ഥി​തി​യി​ൽ വ​ലി​യ വി​ശ്വാ​സ​മു​ള്ള​യാ​ളാ​ണ് താ​നെന്നും ട്രംപ് പറഞ്ഞു. ലോ​കസാ​ന്പ​ത്തി​ക ഫോ​റ​ത്തി​ൽ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെയാണ് കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ട്രം​പ് ആ​ഞ്ഞ​ടി​ച്ച​ത്.

പ്ര​മു​ഖ സ്വീ​ഡി​ഷ് കാ​ലാ​സ്ഥാ പ്ര​വ​ർ​ത്ത​ക ഗ്രെ​റ്റ തു​ൻ​ബർ​ഗി​നെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചാ​ണ് ട്രം​പ് ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഒ​രു ട്രി​ല്യൺ മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​മെ​ന്ന ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന അ​ദ്ദേ​ഹ​ത്തി​ന് പ​രി​സ്ഥി​തി​യോ​ടു​ള്ള താ​ത്പ​ര്യ​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് തുൻ​ബർ​ഗ് തി​രിച്ച​ടി​ച്ചു.​

"ഞ​ങ്ങ​ളു​ടെ വീ​ടു​ക​ൾ ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യാ​ണ് അ​തി​ന് ആ​ക്കം കൂ​ട്ടു​ന്ന​ത്. നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ മ​ക്ക​ളെ സ്നേ​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​ഗോ​ള​താ​പ​ന​ത്തി​നെ​തി​രേ പോ​രാ​ട​ണം’ - ട്രം​പി​നു മ​റു​പ​ടി​യാ​യി ഗ്രെ​റ്റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.