കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം
Wednesday, January 22, 2020 3:16 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ചൈ​ന​യി​ൽ​നി​ന്നു പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചൈ​ന​യി​ൽ പോ​യി​വ​രു​ന്ന​വ​ർ അ​താ​ത് ജി​ല്ല​ക​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

നേ​ര​ത്തെ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കൊ​ച്ചി, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി​രു​ന്നു ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.